പാരിപ്പള്ളി: കൊ​ല്ലം ഗ​വൺ​മെന്റ് മെ​ഡി​ക്കൽ കോ​ളേ​ജിൽ തു​ട​രു​ന്ന ആ​രോ​ഗ്യ സർ​വ​ക​ലാ​ശാ​ല ദ​ക്ഷി​ണ മേ​ഖ​ലാ ക​ലോ​ത്സ​വ​ത്തിൽ ദ​ഫ്​മു​ട്ട്, കോൽ​ക്ക​ളി, പൂ​ര​ക്ക​ളി, അ​റ​ബ​ന​മു​ട്ട് എ​ന്നീ ഇ​ന​ങ്ങൾ അ​ട​ങ്ങു​ന്ന മാ​പ്പി​ള​ ക​ല​ക​ളിൽ മി​ന്നു​ന്ന പ്ര​ക​ട​ന​വുമായി വർക്ക​ല ശി​വ​ഗിരി ശ്രീ​നാ​രാ​യ​ണ മെ​ഡി​ക്കൽ മി​ഷൻ കോ​ളേ​ജ് ഒഫ് ന​ഴ്‌​സിം​ഗ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. നാ​ല് ഗ്രൂ​പ്പി​ന​ങ്ങ​ളിൽ ഒ​ന്നാം സ്ഥാ​ന​വും വ​ട്ട​പ്പാ​ട്ടിൽ ര​ണ്ടാം സ്ഥാ​നവും ഉൾപ്പെ​ടെ 46 പോ​യിന്റു​മായി ഇ​പ്പോൾ നാ​ലാം സ്ഥാ​ന​ത്താ​ണ് ശി​വ​ഗി​രി കോ​ളേ​ജ്. മുൻ വർ​ഷ​ങ്ങ​ളിൽ ന​ട​ന്ന വി​വി​ധ ക​ലോ​ത്സ​വ​ങ്ങ​ളി​ലും ശി​വ​ഗി​രി കോ​ളേ​ജ് ഇ​തേ മാ​തൃ​ക​യിൽ മി​ക​വ് പു​ലർ​ത്തി​യി​ട്ടു​ണ്ട്. വി​ജ​യ​ങ്ങ​ളിൽ നിർ​ണാ​യ​ക​മാ​യ​ത് ടീം ലീ​ഡ​റും ക​ഴി​ഞ്ഞ വർ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജിൽ ന​ട​ന്ന സ്റ്റു​ഡന്റ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷൻ ഒ​ഫ് ഇ​ന്ത്യ ക​ലോ​ത്സ​വ​ത്തി​ലെ ക​ലാ​പ്ര​തി​ഭ​യു​മാ​യ ഹാ​ഷി​മി​ന്റെ സാ​ന്നി​ദ്ധ്യ​മാ​ണ്. ഒൻ​പ​താം ക്ലാ​സ് മു​തൽ മാ​പ്പി​ള ക​ല​കൾ പ​രി​ശീ​ലി​ക്കു​ന്ന ഹാ​ഷിം സം​സ്ഥാ​ന സ്കൂൾ കോ​ളേ​ജ് ക​ലോ​ത്സ​വ​ങ്ങ​ളി​ലെ സ്ഥി​ര​സാ​ന്നി​ദ്ധ്യ​മാ​ണ്. അ​ഫ്‌​സൽ രാ​ജ്, അൽ​-​ആ​മീൻ, അൻ​സാർ അ​ലി, ഹാ​മി​ദ് നൗ​ഷാ​ദ്, അ​ലി​ഫ് താ​ഹ, മു​ഹ​മ്മ​ദ്​​ ഷാ, സു​ധിൻ രാ​ജ്, ഫെ​ബിൻ, അ​മൽ, ബി​ബിൻ, ഗോ​വി​ന്ദൻ, ആ​കാ​ശ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം വി​ജ​യ​ത്തി​ന്റെ ക്രെ​ഡി​റ്റ്​​ പ്രിൻ​സി​പ്പൽ പ്രൊ​ഫ. ഡി. ശാ​ന്ത​കു​മാ​രി​ക്കും അ​ഡ്​മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫീ​സർ വി.സ​ജി​ക്കും സ​മർ​പ്പി​ക്കു​ക​യാ​ണ്. മാ​പ്പി​ള ക​ല​ക​ളിൽ പ്ര​ഗ​ല്ഭ​നാ​യ മു​നീർ ത​ല​ശ്ശേ​രിയുടെ കീഴിലാണ് ഇ​വ​രുടെ പ​രി​ശീ​ലനം.