painting

പൂവാർ: കലാകാരന്മാരുടെ കൂട്ടായ്മയായ 'നെയ്യാർ മുദ്രകല' സംഘടിപ്പിക്കുന്ന പെയിന്റിംഗ് എക്സിബിഷൻ ഇന്ന് തുടങ്ങി 29 ന് സമാപിക്കും. മ്യൂസിയം ആഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് 4.30 ന് കെ.ജയകുമാർ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. മുദ്രകല പ്രസിഡന്റ് വിജയൻ നെയ്യാറ്റിൻകര അദ്ധ്യക്ഷനാകും. കവിയും വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാനുമായ വിനോദ് വൈശാഖി, കവി ഈഞ്ചക്കൽ ബാലചന്ദ്രൻ, റിട്ട. ആയുർവേദ കോളേജ് ചീഫ് ആർട്ടിസ്റ്റ് എൻ.ദിവാകരൻ, കേരളകൗമുദി നെയ്യാറ്റിൻകര ലേഖകൻ എ.പി. ജിനൻ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. മുദ്രകല ക്രിയേറ്റീവ് ഹെഡ് വിദ്യാധരൻ വിത്തീസ് സ്വാഗതവും സെക്രട്ടറി കെ.എം.പരശുവയ്ക്കൽ നന്ദിയും പറയും. 27 ന് വൈകിട്ട് 3ന് വിനോദ് വൈശാഖി നയിക്കുന്ന 'കവിതയ്ക്കുള്ളിലെ ചിത്രകല ' ചർച്ചയിൽ സോമൻ പാറശാല, പ്രകൃതി ബാബു, അന്ന ഷൈജു, കെ.എം.പരശുവയ്ക്കൽ, വിനോദ് പളുകൽ, യതി പാറശാല, വിജയൻ നെയ്യാറ്റിൻകര, സി.പി.അനിൽ, അജയൻ, കെ.രാധാകൃഷ്ണൻ, വിത്തീസ്, സിബി അമരവിള തുടങ്ങിയവർ പങ്കെടുക്കും.