വെഞ്ഞാറമൂട്:കുട്ടികളുടെ നാടക കളരിയായാ വെഞ്ഞാറമൂട് ആലന്തറ രംഗപ്രഭാതിന്റെ സുവർണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി പത്തുദിവസത്തെ അഭിനയക്കളരിയ്ക്ക് തുടക്കമായി.രംഗപ്രഭാതിൽ നടന്ന ചടങ്ങിൽ പെർഫോമിംഗ് സെന്റർ ഫോർ വിഷ്വൽ ആർട്ട് ഡയറക്ടർ രാജാവാര്യാർ ഭദ്രദീപം തെളിയിച്ച് അഭിനയകളരി ഉദ്ഘാടനം ചെയ്തു. കെ.ശശികുമാർ സിതാര സ്വാഗതം പറഞ്ഞു.എ.ഇ.അഷ്റഫ് , കണ്ണൻ,രംഗപ്രഭാത് പ്രസിഡന്റ് കെ.എസ്.ഗീത,സെക്രട്ടറി എസ്.അനിൽ കുമാർ,ചീഫ് കോർഡിനേറ്റർ എസ്. ഹരികൃഷ്ണൻ,ട്രസ്റ്റ് മെമ്പർമാരായ ബി.എസ്.ബാലകൃഷ്ണൻ നായർ,ബിജു.എം.എസ് എന്നിവർ പങ്കെടുത്തു.കഥകളിയും കൂടിയാട്ടവും നാടകത്തിൽ എങ്ങനെ ഉപയോഗിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.ഏറ്റുമാനൂർ കണ്ണനും,സംഗീതവും ചലനവും നാടകത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി എ ഇ.അഷറഫും ക്ലാസെടുത്തു.