ബാലരാമപുരം:മൊട്ടമൂട് ഗാന്ധിനഗറിൽ തോക്ക് ചൂണ്ടി സ്വർണമാല കവർന്ന കേസിലെ പ്രതിയെ ആന്ധ്രാപ്രദേശിൽ നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്ത നരുവാമൂട് സി.ഐ ധനപാലന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘത്തെ ഫ്രൺസ് ആദരിച്ചു.വിവിധ മേഖലകളിൽ മികവ് തെളിയിച്ച പള്ളിച്ചൽ വില്ലേജ് ഓഫീസർ ആൽബി ജോർജ്ജ്,ഫയർ ആൻഡ് സേഫ്റ്റ് വകുപ്പ് ജീവനക്കാരൻ ഷിബുകുമാർ,ഹൈടെക് കർഷകൻ ചന്ദ്രകുമാർ എന്നിവരെ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു.ഐ.ബി.സതീഷ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഫ്രൺസ് പ്രസിഡന്റ് കെ.എ.സജി അദ്ധ്യക്ഷത വഹിച്ചു.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ,വാർഡ് മെമ്പർ ഗിരീഷ് കുമാർ,സി.ഐ ധനപാലൻ, എ.എസ്.ഐമാരായ ജോയി,ഗോപി,വില്ലേജ് ഓഫീസർ ആൽബി ജോർജ്ജ്,ജോയ് പോൾ,അജന്തരാജ്,ഷാജി, ആർ.എം.നായർ സുരേഷ് എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി തമ്പി പള്ളിച്ചൽ സ്വാഗതം പറഞ്ഞു.