ff

നെയ്യാറ്റിൻകര: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഒമ്പതാം ചരമവാർഷികം നെയ്യാറ്റിൻകര താലൂക്കിൽ സംഘടിപ്പിച്ചു. കോൺഗ്രസ് സേവാദൾ യംഗ് ബ്രിഗേഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. കരുണാകരൻ ചരമവാർഷിക അനുസ്‌മരണം നടത്തി. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സേവാദൾ യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ഊരൂട്ടുകാല സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആർ. സെൽവരാജ് ഉദ്ഘാനം ചെയ്‌തു. വെൺപകൽ അവനീന്ദ്രകുമാർ മുഖ്യപ്രഭാഷണം നടത്തി. അമരവിള സുദേവകുമാർ, ശൈലചന്ദ്രകുമാർ, കട്ടപ്പന ഗോപാലകൃഷ്ണൻ നായർ, നെയ്യാറ്റിൻകര സബീർഅലി, ഗ്രാമം പ്രവീൺ, അഡ്വ. സജിൻലാൻ, സലിംരാജ്, അമ്പലം രാജേഷ്, ക്യാപിറ്റൽ വിജയൻ, അരുൺ സേവ്യർ എന്നിവർ സംസാരിച്ചു. കെ. കരുണാകരൻ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം അഡ്വ.എ. മോഹൻദാസ് ഉദ്ഘാടനം ചെയ്‌തു. അതിയന്നൂർ വേലായുധൻ അദ്ധ്യക്ഷനായിരുന്നു. അമരവിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാധവൻകുട്ടി, മാരായമുട്ടം രാജേഷ്, ഗ്രാമം പ്രവീൺ, ചായ്ക്കോട്ടുകോണം സുകുമാരൻനായർ തുടങ്ങിയവർ പങ്കെടുത്തു.