നെടുമങ്ങാട് :കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ.കരുണാകരന്റെ 9-മത് ചരമ വാർഷികദിനം സമുചിതമായി ആചരിച്ചു.ജില്ലാപഞ്ചായത്ത് അംഗം ആനാട് ജയൻ ഛായാചിത്രത്തിനു മുന്നിൽ നിലവിളക്കു തെളിച്ച് അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.അക്ബർഷാൻ,ആനാട് ജി.ചന്ദ്രൻ,എം.എൻ ഗിരി, ഹുമയൂൺ കബീർ,മുരളീധരൻ നായർ, വേലപ്പൻ നായർ,ദാമോദരൻ നായർ,അനന്ദു തുടങ്ങിയവർ പങ്കെടുത്തു.
നെടുമങ്ങാട് : കെ.കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ലീഡർ കെ.കരുണാകരന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സി.രാധാകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ ആനാട് ജയചന്ദ്രൻ,നെട്ടിറച്ചിറ ജയൻ,മന്നൂർക്കോണം സത്യൻ,സജ്ജാദ് പാറയിൽ എന്നിവർ സംസാരിച്ചു.