തിരുവനന്തപുരം: പേട്ട താഴശേരി ശ്രീ വിരാട് വിശ്വബ്രഹ്മ ക്ഷേത്രത്തിലെ മണ്ഡലവിളക്ക് പൂജാ സമാപന മഹോത്സവം 27ന് നടക്കും.രാവിലെ ഒൻപതരമുതൽ വനമാലിനാരായണീയസമിതിയുടെ നേതൃത്വത്തിൽ ദേവീമാഹാത്മ്യം, 12.30ന് കഞ്ഞിസദ്യ, വൈകിട്ട് 5.30ന് മണ്ഡലവിളക്ക് സമാപന പ്രഭാഷണം, തുടർന്ന് ആറിന് ദീപാരാധന, മണ്ഡലവിളക്ക് സമാപന പൂജ എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് സി. ജയചന്ദ്രൻ, സെക്രട്ടറി എസ്. പ്രേംചന്ദ് എന്നിവർ അറിയിച്ചു.