തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ യോജിച്ച പോരാട്ടം നടത്താൻ യുവജനതാദൾ ജില്ലാ നേതൃയോഗം തീരുമാനിച്ചു.പ്രസിഡന്റ് രതീഷ് ജി.പാപ്പനംകോടി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗങ്ങളായ നസീം പാവല്ല,വിപിൻ ചന്ദ്രൻ,ശ്രീജിത്ത് ഹരികുമാർ,മേപ്പുക്കട ബിനു,ആദിൽഷാ,ജില്ലാഭാരവാഹികളായ അഭിലാഷ്.ഡി,അരുൺ എസ്.സി,ഹരി വെള്ളനാട്,സുഭാഷ് എസ്.വി. എസ്.സുധീഷ് തുടങ്ങിയവർ സംസാരിച്ചു.