politics

ബാലരാമപുരം:മുൻ മുഖ്യമന്ത്രിയും ലീഡറുമായ കെ.കരുണാകരന്റെ ഒമ്പതാം ചരമവാർഷികദിനത്തോടനുബന്ധിച്ച് ബാലരാമപുരം സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവമതപ്രാർത്ഥനയും പുഷ്പാർച്ചനയും നടന്നു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ.എം.സുധീർ അദ്ധ്യക്ഷത വഹിച്ചു.പൗരത്വബില്ലിനെതിരെ പ്രവർത്തകർ പ്രതിജ്ഞ ചൊല്ലി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി പോൾ,​നോർത്ത് മണ്ഡലം പ്രസിഡന്റ് ഡി.വിനു,​ബ്ലോക്ക് സെക്രട്ടറിമാരായ എം.എം നൗഷാദ്,​ആനന്ദകുമാർ,​എ.അർഷാദ്,​പഞ്ചായത്ത് അംഗങ്ങളായ തങ്കരാജൻ,​നന്നംകുഴി രാജൻ എന്നിവർ സംബന്ധിച്ചു.