കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് 'വർണശലഭങ്ങൾ" ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാവക്കൂത്ത്, വരയും കുറിയും, കരവിരുത്, വർണപമ്പരം തുടങ്ങിയ കോർണറുകളിൽ ഉൾപ്പെടെ 40 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കും. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ബി.കെ. സെൻ പതാകയുയർത്തി കോർണറുകളുടെ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.എസ്. സിനി, ബി.പി.ഒ എം.എസ് സുരേഷ് ബാബു, സയറ്റ് സീനിയർ ലക്ചറർ ഡോ. ടി.ആർ. ഷീജാകുമാരി, പ്രഥമാദ്ധ്യാപിക ശാന്തകുമാരി അമ്മ, റിസോഴ്സ് - സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ, പരിശീലകർ എന്നിവർ പങ്കെടുത്തു. ഇന്ന് വൈകിട്ട് 3 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജു ദേവ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും വിതരണം ചെയ്യും.