b-sathyan-mla-ulghadanam-

കല്ലമ്പലം: ഹരിതകേരളമിഷന്റെ നീർച്ചാലുകൾ വീണ്ടെടുക്കുന്നതിനുള്ള 'ഇനി ഞാൻ ഒഴുകട്ടെ' ജനകീയ പദ്ധതിക്ക് കരവാരം പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഭാ​ഗമായി പഞ്ചായത്തിലെ കുന്നത്തു വാതുക്കൽ - പോളയ്ക്കൽ ഏലാ തോട്, ചാങ്ങാട്ട് ഏലാത്തോട് എന്നിവയാണ് പുനരുദ്ധരിക്കുന്നത്. ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ദീപ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ അം​ഗം അഡ്വ. എസ്. ഷാജഹാൻ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡി. ഹുമയൂൺ, ഇറിഗേഷൻ എസി.എഞ്ചിനീയർ സലിം, പഞ്ചായത്തം​ഗങ്ങളായ സുനി പ്രസാദ്, പി. കൊച്ചനിയൻ, സി. ഡി. എസ് ചെയർപേഴ്സൺ ലിസി ശിശുപാലൻ, നാടൻ പാട്ടു കലാകാരൻ അജിത് തോട്ടയ്ക്കാട്, പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, പൊതു പ്രവർത്തകർ, നാട്ടുകാർ തുടങ്ങി നൂറോളം പേർ പങ്കെടുത്തു.