mananakku

വക്കം: ദേശീയ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിൽ എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് നിൽക്കണമെന്ന് മുൻ എം.പി ഡോ. എ സമ്പത്ത് പറഞ്ഞു. മണനാക്ക് ജംഗ്ഷനിൽ ഒമ്പത് ജമാഅത്തുകളുടെ സംയുക്ത റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. സിറാജുദീൻ അദ്ധ്യക്ഷത വഹിച്ചു. വി. ജോയി എം.എൽ.എ, ടി. ശരത്ചന്ദ്രപ്രസാദ്, പാച്ചല്ലൂർ സലിം മൗലവി, അക്ബർ ബാഖവി, അഡ്വ. ഫിറോസ് ലാൽ, അഡ്വ. റസൂൽ ഷാ, സത്യശീലൻ, അഫ്സൽ മുഹമ്മദ് തുടങ്ങിയവൾ സംസാരിച്ചു.