malayadiresidents

വിതുര:തൊളിക്കോട് മലയടി റസിഡന്റ്‌സ് അസോസിയേഷൻ വാർഷികവും ലഹരി ബോധവത്കരണക്ലാസും മലയടി ശാസ്താംപാറ എസ്.എൻ.ഡി.പി ഹാളിൽ നടന്നു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ് ഉദ്ഘാടനം ചെയ്തു.റസിഡന്റ്‌സ് പ്രസിഡന്റ് പി.ആർ.രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു.ഫ്രാറ്റ് വിതുര മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,സെക്രട്ടറി തെന്നൂർഷിഹാബ്, വൈസ് പ്രസിഡന്റ് പൊൻപാറ കെ.രഘു മുൻ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ,വിതുര പ്രസ് ക്ലബ് ട്രഷറർ തച്ചൻകോട് വേണഗോപാൽ,പഞ്ചായത്തംഗം ജയകുമാർ,പൊൻപാറരഘു,റസിഡന്റ് സെക്രട്ടറി വി.ഷൈജു,വൈസ് പ്രസിഡൻരുമാരായ എൻ.രഘുവരൻ,എസ്.നസിയ,ജെ.പ്രദീപ്,ആർ.മനോൻമണി,എസ്.ആദർശ് എന്നിവർ പങ്കെടുത്തു.നെടുമങ്ങാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എൽ.ഷിബു ലഹരിബോധവത്കരണ ക്ലാസ് നയിച്ചു.ധീരജവാൻ നയിക് എസ്.ജയപ്രകാശിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയ മൂന്നര സെന്റ് വസ്തുവിന്റെ പ്രമാണം പ്രസിഡന്റ് പി.ആർ.രഞ്ജിത് ഏറ്റുവാങ്ങി.