treat

കിളിമാനൂർ:ചെറുനാരകം കോട് റസിഡന്റ്സ് അസോസിയേഷന്റെയും വർക്കല അനൂപ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ നേത്രപരിശോധന ക്യാമ്പും ചികിത്സ ക്യാമ്പും അസോസിയേഷൻ ഓഫീസിൽ പഴയകുന്നുമ്മൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ജി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.ബേബി ഹരീന്ദ്രദാസ് ബോധവത്കരണ ക്ലാസ് നടത്തി.ഡോ.ശ്രീകുമാരി ക്യാമ്പ് നയിച്ചു.എസ്.ശോഭന,ഡി.അനിൽകുമാർ, ജി.ഷാജികുമാർ,ആർ.അനിൽകുമാർ,എസ്.രവി,വിനോദ്,സതീശൻ,സനൽകുമാർ,കല തുടങ്ങിയവർ പങ്കെടുത്തു.