നെടുമങ്ങാട് : ഖാദി വില്ലേജ് ഇൻഡസ്ട്രിയൽ കമ്മീഷന്റെ നേതൃത്വത്തിൽ മേജർ ഹണി മിഷൻ പദ്ധതിയുടെ ഭാഗമായി ആനാട്ട് തേനീച്ച വളർത്തൽ കർഷകർക്ക് അഞ്ച് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു.അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 10 തേനീച്ചപ്പെട്ടിയും അനുബന്ധ ഉപകരണങ്ങളും നൽകി.ഹണി മിഷൻ പ്രോഗ്രാം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു.ട്രെയിനർ ഷാനവാസ് , ബി.ടി.പി ഓഫീസർ കണ്ണൻ,സെസിൽരാജ് ,മൈലം ശശി , കോ-ഓർഡിനേറ്റർ ഉഷാകുമാരി എന്നിവർ സംസാരിച്ചു.