മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ 41 വിളക്ക് മഹോത്സവം 27ന് വിവിധ ചടങ്ങുകളോടെ നടക്കും. രാവിലെ 5.30ന് മഹാഗണപതി ഹോമം, ഉച്ചയ്ക്ക് 3ന് ചപ്രം എഴുന്നള്ളിപ്പ്, വൈകിട്ട് 5.30ന് ശാസ്‌താംനടയിൽ സഹസ്രനീരാജ്ജനം, തുടർന്ന് പ്രസാദ വിതരണം, കഞ്ഞിസദ്യ, 6.30ന് മുടപുരം സത്സംഗ സമിതിയുടെ ഭജന, രാത്രി 7ന് ഉറിയടി, 8ന് വിളക്ക് എന്നിവ നടക്കും.