വിതുര:തൊളിക്കോട് ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ വാർഷിക സപ്തദിന സഹവാസക്യാമ്പ് ചുള്ളിമാനൂർ ആട്ടുകാൽ ഗവൺമെന്റ് യു.പി.എസിൽ ആരംഭിച്ചു.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് തൊളിക്കോട് ഷാനി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ സന്നദ്ധപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.പനവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.കിഷോർ,സ്‌കൂൾ പ്രിൻസിപ്പൽ വി.മോഹനൻപിള്ള,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രതീജ എം.പി,ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ,പഞ്ചാ യത്തംഗങ്ങളായ ബി.സുലോചന,പി.കെ.രാജേന്ദ്രൻ,എസ്.വി.സജീവ്കുമാർ,പാണയം നിസാർ,സജീദ്,അസ്മാബീവി,ദിലീപ്കുമാർ,അനീസത്ത്,ഷൈൻ,സുനിൽ രാജ്,മധുസൂദനൻ,ദീപാകുമാരി എന്നിവർ പങ്കെടുത്തു.ഇന്ന് വൈകിട്ട് 4ന് രക്ഷകർത്താക്കളും, അദ്ധ്യാപകരും,വിദ്യാർത്ഥികളും പങ്കെടുക്കുന്ന സ്‌നേഹസംഗമം ഉണ്ടായിരിക്കും.27ന് നടക്കുന്ന സമാപന സമ്മേളനം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ് ഉദ്ഘാടനം ചെയ്യും.