വിതുര:മേമല മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 27,28,28 തീയതികളിൽ മേമല മുസ്ലിം ജമാഅത്ത് അങ്കണത്തിൽ ആണ്ട് നേർച്ചയും,സ്വലാഅത്ത് വാർഷികവും,ദും ആസമ്മേളനവും നടക്കും.27ന് രാവിലെ പതാകഉയർത്തൽ,ഉച്ചയ്ക്ക് 2ന് മൗലിദ് പാരായണം മേമളമുസ്ലിം ജമാഅത്ത് ഇമാം മൗലവിസുൽഫിക്കർ ഹദൈബി നേതൃത്വം നൽകും.28ന് പുതുക്കുളങ്ങര അസി.ഇമാം മൗലവി അബ്ദുൽജലീൽ അൽബദരിയുടെ നേതൃത്വത്തിൽ മുഹിയുദ്ദീൻമാ.സമാപനദിനമായ 29ന് രാവിലെ പത്തിന് നടക്കുന്ന സ്വലാഅത്ത് വാർഷിക സമ്മേളനം മൗലവി കടുവയിൽ മൻസൂറുദ്ദീൻ റഷാദി ഉദ്ഘാടനം ചെയ്യും.മേമല ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിക്കും.മേമല ഇമാം മൗലവി സുൽഫിക്കർ ബാഖവി ആമുഖപ്രഭാഷണം നടത്തും.പെരിങ്ങാട് അബുമുഹമ്മദ്,മുഹിയുദ്ദീൻഅൽഖാസിമി,ഡോ.അൻസാരി ബാഖവി,മുഹമ്മദ്ഷാഫി റഷാദി,ജാബിർബാഖവി,ഡോ.എസ്.എ.ജലീൽമൗലവി,അൻസർമേമല,നിസാറുദ്ദീൻ മീനാങ്കൽസുലൈമാൻ എസ്.എം,മുഹമ്മദ് സലീം എസ് എന്നിവർ പങ്കെടുക്കും.