കിളിമാനൂർ: ദേശീയ പൗരത്വ പട്ടിക മുസ്ലിങ്ങളെ മാത്രമല്ല ഹിന്ദുക്കളെയും ബാധിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത് ചന്ദ്രപ്രസാദ് പറഞ്ഞു. കോൺഗ്രസ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിളിമാനൂർ ചെങ്കിക്കുന്ന് ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ കേശവൻ നായർ അദ്ധ്യക്ഷത വഹിച്ചു. എ.ഇബ്രാഹിം കുട്ടി, ഗംഗാധര തിലകൻ, എൻ.ആർ ജോഷി, ജി. ഹരികൃഷ്ണൻ നായർ, മണ്ഡലം പ്രസിഡന്റ് അനൂപ് തോട്ടത്തിൽ, ടി.ആർ മനോജ്, ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ സംസാരിച്ചു.