കല്ലമ്പലം: പൗരത്വ ഭേദഗതി ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് കരവാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലമ്പലം പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്‌തു. കരവാരം മണ്ഡലം പ്രസിഡന്റ് നൗഫൽ കടുവയിൽ അദ്ധ്യക്ഷനായി. കെ.എസ്.യു ജില്ലാ സെക്രട്ടറി സുഹൈൽ ആലംകോട് സ്വാഗതം പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ജോഷി കിളിമാനൂർ, സതീശ് ആറ്റിങ്ങൽ, ജോയി ആറ്റിങ്ങൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ ആദർശ് ആറ്റിങ്ങൽ, അനന്തകൃഷ്ണൻ, സന്തോഷ് കരവാരം, അച്ചുത്ത് ആറ്റിങ്ങൽ, ദിലീപ് കരവാരം തുടങ്ങിയവർ സംസാരിച്ചു.