തിരുവനന്തപുരം:പൗരത്വ ബില്ലിനെതിരെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യൻ ജനത നടത്തുന്ന പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള എൻ.ഡി.എ.സർക്കാരിന്റെ നീക്കത്തിൽ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനക്കമ്മറ്റി പ്രതിഷേധിച്ചു.തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാനക്കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് ഷാജി എൻ.കരുൺ അധ്യക്ഷത വഹിച്ചു.ജനുവരി 14, 15, 16 തീയതികളിൽ പൊന്നാനിയിൽ സംസ്ഥാന സമ്മേളനം നടത്തും.സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉൽഘാടനം ചെയ്യും.സഫ്ദർ ഹഷ്മി രക്തസാക്ഷിദിനമായ ജനുവരി 1 ന് യൂണിറ്റുകൾ പതാകദിനം ആചരിക്കും.ജനുവരി 9 മുതൽ പൊന്നാനിയിൽ തുടർച്ചയായി സെമിനാറുകൾ,പുസ്തകപ്രദർശനം,കലാവതരണങ്ങൾ എന്നിവ നടക്കും.ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പ്രവർത്തന റിച്ചാർട്ട് അവതരിപ്പിച്ചു.