കുഴിത്തുറ:കന്യാകുമാരി തിരുവട്ടാറിൽ സൈക്കിളുമായി കനാലിൽവീണ് ഏഴാം ക്ലാസുകാരൻ മരിച്ചു.തിരുവട്ടാർ, വീയനൂർ സായികോട് മേൽവീട്ടിൽ സർവണന്റെ മകൻ രുദ്രജിത് (12)ആണ് മരിച്ചത്.ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. രുദ്രജിത് വീടിനടുത്തുള്ള പാർവതി കനാലിൽ വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ.നാട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിൽ ഇരിക്കേ രുദ്രജിത് മരിച്ചു.