വിതുര:മഹാത്മഗാന്ധി ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് തല പട്ടികകുടുംബ സംഗമം വിതുര പഞ്ചായത്തിലെ പോപ്പാറ വാർഡിലെ പൊടിയക്കാലയിൽ നടന്നു.ആദിവാസികൾ 200 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുവാൻ തീരുമാനമെടുത്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു.വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി മുഖ്യപ്രഭാഷണം നടത്തി.വിതുര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ,ഡോ.ഷാജി,രാംജിത്,ജോസഫ്,നസീർ,ബ്ലോക്ക് പഞ്ചായത്തംഗം വിജയകുമാരി,നൗഫൽ,രാഹുൽ,ശ്രീജ,അരുൺ,ആതിര,ലേഖ,ഊരുമൂപ്പൻ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.