വെള്ളറട: കീഴാറൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയേഴ്സിന്റെ സപ്തദിന ക്യാമ്പ് അയിരൂർ എൽ.പി.എസിൽ ജില്ലാ ക്ഷേമകാര്യ അദ്ധ്യക്ഷ ഡോ. സി.എസ്.ഗീത രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സജയൻ സ്കൂൾ പ്രിൻസിപ്പൽ ലീല, എച്ച്.എം. സലോമി, കെ.അജിത, എൻ.എസ്.എസ്.കോ-ഓർഡിനേറ്റർ യമുന തുടങ്ങിയവർ സംസാരിച്ചു. ചെമ്പൂര് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.മഞ്ജു മോഹൻദാസിനെ ചടങ്ങിൽ ആദരിച്ചു. 27ന് നടക്കുന്ന സമാപന സമ്മേളനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.