vld-3

വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പാലിയേറ്റീവ് പരിചരണ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബ സംഗമവും ക്രിസ്മസ് കിറ്റുകളുടെ വിതരണവും സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ആർ. സുനിൽ വിഷയാവതരണവും ഹെൽത്ത് ഇൻസ്പെക്ടർ ബി. ഷാജി റിപ്പോർട്ടും അവതരിപ്പിച്ചു. സിനി ആർട്ടിസ്റ്റ് ഷിബുലബാൻ മുഖ്യാതിഥിയായിരുന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ജ്ഞാനദാസ്, പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. സുഗന്ധി സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ ബൈജുകുമാർ നന്ദിയും പറഞ്ഞു.