ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ കേന്ദ്രം ജനുവരി 9 ,ഫെബ്രുവരി 4 തീയതികളിൽ ആരംഭിക്കുന്ന ഒന്ന്,രണ്ട് സെമസ്റ്റർ എം. എ /എം. എസ്. സി /എം.കോം (റഗുലർ & സപ്ലിമെന്ററി ) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ .
ഡിസംബർ , ജനുവരി മാസങ്ങളിൽ നടക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി .ബി . എ (വിദൂര വിദ്യാഭ്യാസ കേന്ദ്രം 2018 അഡ്മിഷൻ ) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ .
പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി..ബി.സി.എസ്.എസ് ബി.എസ് സി ഇലക്ട്രോണിക്സ്‌കോഴ്സിന്റെയും ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി..ബി.സി.എസ്.എസ് ബി.എസ് സി ഇലക്ട്രോണിക്സ്‌കോഴ്സിന്റെയും പ്രായോഗിക പരീക്ഷ യഥാക്രമം ജനുവരി ഏഴു മുതൽ പതിമൂന്നു വരെ നടക്കും.
സൂര്യ ഗ്രഹണം
26 ന് നടക്കുന്ന സൂര്യ ഗ്രഹണം കാണാൻ സർവകലാശാല ഒബ്സർവേറ്ററിയിൽ സൗകര്യം ഒരിക്കിയിട്ടുണ്ട് .പ്രവേശനം രാവിലെ 7 .30 മുതൽ 11 വരെ .
ദശദിന പഠന ക്യാമ്പ് - സീറ്റൊഴിവ്
സർവകലാശാല അറബിക് വിഭാഗം ജനുവരി രണ്ടിന് ആരംഭിച്ച് പതിനൊന്നിന് അവസാനിക്കുന്ന ദശദിന പഠന ക്യാമ്പിൽ സീറ്റൊഴിവുണ്ട്. അറബിക് അദ്ധ്യാപന രീതിശാസ്ത്രം, ക്ലാസ് റൂം മനഃശാസ്ത്രം, ലൈഫ് സ്‌കിൽസ്, മൈൻഡ് പവർ, എൻ.എൽ.പി., നേതൃപരിശീലനം, അഡോളസെൻസ് കൺസലിംഗ്, പാരന്റിംഗ് മുതലായ വിഷയങ്ങളാണ് ചർച്ചചെയ്യുന്നത്. സ്‌കൂളുകളിലെയും മദ്രസകളിലെയും അറബി ഭാഷാ അദ്ധ്യാപകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. കാര്യവട്ടം കാമ്പസിൽ നടക്കുന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ 30 നു മുമ്പായി രജിസ്റ്റർ ചെയ്യുക.ഫോൺ: 04712308846, 9747318105. വെബ്‌സൈറ്റ്:www.arabicku.in