dec23d

ആറ്റിങ്ങൽ: വൈദ്യുത ചപ്പാത്തി മേക്കറിന്റെ അപാകതകൾ പരിഹരിച്ച് നിർമ്മിച്ച വിവിധ ഉപയോഗ ഉപകരണമാണ് മൾട്ടി മേക്കർ. രണ്ട് മിനിട്ടുകൊണ്ട് ചപ്പാത്തി ഉണ്ടാക്കാമെന്നത് കൂടാതെ എണ്ണ ഉപയോഗിക്കാതെ ചിക്കൻ,​ മീൻ എന്നിവ പൊരിക്കാനും വറുത്തെടുക്കുന്ന ഏതു ഭക്ഷ്യവിഭവം ഉണ്ടാക്കാനും സഹായിക്കുന്നതാണ് മൾട്ടി മേക്കർ. മൾട്ടി മേക്കറിന് മേളയിൽ ഡിസ്‌കൗണ്ട് ലഭിക്കും. പഴയ ചപ്പാത്തി മേക്കർ എക്ചേഞ്ച് ചെയ്‌ത് പുതിയ മൾട്ടി മേക്കർ സ്വന്തമാക്കാം. 1000 രൂപയാണ് എക്ചേഞ്ച് ഓഫർ. മാവ് എളുപ്പത്തിൽ കുഴയ്ക്കാനുള്ള പാത്രം ഫ്രീയായി നൽകുന്നുണ്ട്. 5 വർഷത്തെ ഫ്രീ സർവീസാണ് മേളയിലെ പ്രത്യേക ഓഫർ.