ബാലരാമപുരം: അബോധാവസ്ഥയിൽ ബാലരാമപുരം റെയിൽവേസ്റ്റേഷനിൽക്കണ്ട വൃദ്ധൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. കഴിഞ്ഞ 19 ന് ആണ് അബോധാവസ്ഥയിൽ റെയിൽവേസ്റ്റേഷനിൽ കണ്ടത്. ബാലരാമപുരം പൊലീസാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇന്നലെ മരിച്ചു 55 വയസ് വരും,.നരച്ചതാടിയും ഇരുനിറവുമാണ്.ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ ബാലരാമപുരം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0471-2400366.