kamalasanan

പാലോട്: എസ്.എൻ.ഡി.പി യോഗം പുലിയൂർ ശാഖയിൽ സംയുക്ത വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ കൺവീനർ നെടുമങ്ങാട് രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ ചെയർമാൻ എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ആർ.കമലാസനൻ (പ്രസിഡന്റ്), എസ്.രാഹുലൻ (വൈസ് പ്രസിഡന്റ്), വി.ലാൽകുമാർ (സെക്രട്ടറി), കെ.ചന്ദ്രൻ (യൂണിയൻ കമ്മിറ്റിയംഗം), കെ.ജയകുമാർ, പി.രാധാകൃഷ്ണൻ, എസ്.ബിജു, ആർ.രാമചന്ദ്രൻ, ദേവദാസൻ, എസ്.എൽ.അനൂജ്, തുളസീധരൻ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ), പി.രാജീവൻ, ടി.അജയൻ, റെജി (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു. അഡ്വ. പ്രദീപ് കുറുന്താളി, ഡോ.എസ്.പ്രതാപൻ, വി.കെ.ചന്ദ്രമോഹനൻ, ഗോപാലൻ റൈറ്റ്, ജെ.ആർ.ബാലചന്ദ്രൻ, ബി.സുശീലൻ, രവീന്ദ്രൻ, നന്ദിയോട് രാജേഷ്, എസ്.സുരാജ്, പഴകുറ്റി അനിൽകുമാർ, ലതാകുമാരി, കൃഷ്ണാ റൈറ്റ്, എം.എ.വിക്രമൻ, എസ്.സജികുമാർ എന്നിവർ സംസാരിച്ചു.