dec23e

ആറ്റിങ്ങൽ: മേളയിൽ കുതിര സവാരിയെത്തിയതോടെ കുട്ടികളും ചെറുപ്പക്കാരും ആവേശത്തിലായി. നെടുമങ്ങാട് പഴകുറ്റി സ്വദേശി സമീർ വളർത്തുന്ന ദിയ എന്ന പെൺകുതിരയെയാണ് റെയ്ഡിനായി എത്തിച്ചിരിക്കുന്നത്. 2 വയസുള്ള ദിയ കുട്ടികളോടെല്ലാം വളരെ ഇണക്കത്തിലായിക്കഴിഞ്ഞു. രാജസ്ഥാനിൽ നിന്നുമെത്തിച്ച മാർവാരി ബ്രീഡ് കുതിരയാണിതെന്ന് സമീർ പറഞ്ഞു. 50 കിലോയിൽ താഴെ ഭാരമുള്ളവർക്കാണ് കുതിര സവാരിക്ക് അവസരം.