-jagee-john-

തിരുവനന്തപുരം: 'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' അവതാരകയും ഗായികയുമായിരുന്ന ജേജി ജോണിനെ അറിയുന്നവരെല്ലാം ഒറ്റവാക്കിൽ ഇങ്ങനെ പറയും. ഒരു വിദേശ വനിതയുടെ സൗന്ദര്യവും അതിനൊത്ത ഉൾക്കരുത്തിനും ഉടമയായിരുന്നു അവരെന്ന് സുഹൃത്തുക്കൾ എപ്പോഴും പറയുമായിരുന്നു. കൗമുദി ടിവിയിലെ കോക്ക് ടെയ്ൽ എന്ന പരിപാടിയുടെ അവതാരകയും ഷെഫ് മാസ്റ്ററിന്റെ വിധികർത്താക്കളിലൊരാളുമായിരുന്നു ജേജി.

പാചകത്തിലും ആരോഗ്യ-സൗന്ദര്യ കാര്യങ്ങളിലുമെല്ലാം നൈപുണ്യമുണ്ടായിരുന്ന ജേജി ഷെഫ് മാസ്റ്ററിന്റെ ഗ്രൂമിംഗ് വേളയിൽ മത്സരാർത്ഥികൾക്ക് പാചകത്തിന്റെയും സൗന്ദര്യ സംരക്ഷണത്തിന്റെയുമൊക്കെ കാര്യത്തിൽ നൽകിയ പൊടിക്കൈകൾ മറക്കാനാവില്ല.

നക്ഷത്ര റിസോർട്ടുകളിലെ ഭക്ഷണമുൾപ്പെടെയുള്ള സർവ കാര്യങ്ങളും വിവരിച്ചിരുന്ന കോക്ക് ടെയ്ൽ എന്ന പരിപാടി വേറിട്ട് നിന്നത് ജേജിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള അവതരണം കൊണ്ടുകൂടിയാണ്. ഷെഫ് മാസ്റ്ററിലെ അവതാരകയായിരുന്ന സിനിമാ-സീരിയൽ താരം വരദ ജേജിയുടെ മരണത്തെക്കുറിച്ച് ഞെട്ടലോടെയാണ് പ്രതികരിച്ചത്.

'ഇന്നലെയും കൂടി എനിക്ക് മെസേജ് ചെയ്തിരുന്നു. ഇനി ചെയ്യാൻ പോകുന്ന ഷോയെക്കുറിച്ചും പറഞ്ഞിരുന്നു.

'കഴിഞ്ഞവർഷം നിങ്ങളൊഴുക്കിയ കണ്ണീരായിരിക്കും പുതിയ വർഷത്തിൽ നിങ്ങളുടെ വളർച്ചയ്ക്ക് വിത്ത് പാകുന്നത്." ഫേസ്ബുക്കിൽ ജേജി അവസാനമായി കുറിച്ച വാചകം ഇങ്ങനെയായിരുന്നു.