ശിവഗിരി: പ്രകൃതി ശക്തികളെ അറിഞ്ഞ് ജീവിക്കുമ്പോളാണ് ജീവിതത്തിന് ധന്യത കൈവരിക്കുന്നതെന്ന് സുലേഖാഷാജി പൂന്തോട്ട പറഞ്ഞു. ശിവഗിരിയിൽ തീർത്ഥാടനത്തോടനുബന്ധിച്ചുളള ഗുരുധർമ്മ പ്രബോധനത്തിൽ തിരുക്കുറളിലെ ഗുരുവരുൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സുലേഖാഷാജി. ധർമ്മം നിലനിറുത്തുന്നത് സത്യസാക്ഷാത്കാരം നേടിയ ഋഷീശ്വരന്മാരാണ്. ഈ ലോകം സത്യാധിഷ്ഠിതമായി നിലനിൽക്കുന്നത് അവരിലൂടെയാണ്. പ്രകൃതിയെ അറിഞ്ഞ് ജീവിക്കാനാണ് അവർ നമ്മെ പഠിപ്പിക്കുന്നത്. ശ്രീനാരായണ പ്രസാദ് തന്ത്റി അദ്ധ്യക്ഷത വഹിച്ചു. മൂന്നാം ദിവസമായ ഇന്ന് രാവിലെ 11ന് ആധുനിക കുടുംബജീവിതത്തിൽ ശ്രീനാരായണ ധർമ്മത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ ജയൻ മേന്മുറി പ്രഭാഷണം നടത്തും.