വർക്കല: കണ്ണമ്പ തിരുവോണത്തിൽ ഗോപാലകൃഷ്‌ണൻ നായരുടെ വീട്ടിൽ നിന്നും ഏഴുപവൻ സ്വർണവും 40,000 രൂപയും മോഷ്ടിച്ചു. ഞായറാഴ്ച രാത്രി വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകടന്നായിരുന്നു മോഷണം. രാത്രി വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇന്നലെ രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. വർക്കല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.