bjp

തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പിയിൽ ഭൂരിഭാഗം നിയോജക മണ്ഡലം പ്രസിഡന്റുമാരെയും നിശ്ചയിക്കുന്നതിൽ ഇന്നലെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന നേതൃയോഗത്തിൽ ധാരണയായി. .

140 നിയോജക മണ്ഡലങ്ങളിൽ ഇരുപതോളം എണ്ണത്തിൽ മാത്രമാണ് സമവായത്തിലൂടെ പ്രസിഡന്റിനെ നിശ്ചയിക്കാൻ കഴിയാതെ വന്നത്. ഇവരെ തിരഞ്ഞെടുക്കാൻ വീണ്ടും സമവായ ചർച്ച നടക്കും. കേന്ദ്രമന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, സംഘടനാ സെക്രട്ടറിമാരായ എം.ഗണേശൻ, കെ.സുഭാഷ് എന്നിവരാണ് രാവിലെ 9 മണിമുതൽ രാത്രി വൈകുന്നത് വരെ നടന്ന മാരത്തൺ ചർച്ചകളിൽ പങ്കെടുത്തത്. സംസ്ഥാന കോർ കമ്മിറ്രിയുടെ പ്രതിനിധി, സംസ്ഥാന ഭാരവാഹികളിലൊരാൾ, ജില്ലാ വരണാധികാരി എന്നിവർ എല്ലാ ജില്ലകളിലും നിയോജക മണ്ഡലം പ്രവർത്തകരുടെ യോഗങ്ങളിൽ പങ്കെടുത്തത്. സാദ്ധ്യതാ പട്ടികകൾ

തയ്യാറാക്കിയിരുന്നു. ഇതിൽ നിന്നാണ് പ്രസിഡന്റുമാരെ നിശ്ചയിച്ചത്.

ജില്ലാ പ്രസിഡന്റുമാരെ സമവായത്തിലുടെ തിരഞ്ഞെടുക്കാൻ സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ജില്ലാ നേതാക്കളുടെ യോഗം ചേരും. അടുത്തയാഴ്ച ചേരുന്ന തെക്കൻ ജില്ലകളിലെ ഭാരവാഹികളുടെ യോഗത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, എച്ച് രാജ എന്നിവരും വടക്കൻ ജില്ലകളിലുള്ളവരുടെ യോഗത്തിൽ കർണാടക സംസ്ഥാന പ്രസിഡന്റ് നളിൻകുമാർ കട്ടീലും പങ്കെടുക്കും.