ആറ്റിങ്ങൽ: ക്രിസ്‌മസ് - ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഡിസംബർ ഫെസ്റ്റിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് ആറ്റിങ്ങൽ നഗരം. രണ്ട് മണിക്കൂറോളം കാഴ്ചകൾ കണ്ട് ഉല്ലസിക്കാനും രാത്രി 9 വരെ കലാപരിപാടികൾ ആസ്വദിക്കാനുമായി നിരവധിപേരാണ് മേളയിലെത്തുന്നത്. കേരളകൗമുദി, കൗമുദി ടി.വി, സ്വയംവര സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഡിസംബർ ഫെസ്റ്റ് നടക്കുന്നത്. ഇന്നലെ മുതൽ കുതിര സവാരിക്ക് അവസരമൊരുക്കിയതോടെ യുവാക്കളും കുട്ടികളും ഏറെ ആവേശത്തിലാണ്. ഉത്പന്നങ്ങൾക്ക് വൻ ഡിസ്‌കൗണ്ടാണ് ഫെസ്റ്റിലുള്ളത്. പുഷ്‌പ - സസ്യ പ്രദർശനം, ഗെയിംഷോ, അമ്യൂസ്‌മെന്റ് പാർക്ക്, ആട്ടോഎക്‌സ്‌പോ, വൈദ്യുത ദീപാലങ്കാരം എന്നിവയും കാണികളെ ആകർഷിക്കുന്നു. എല്ലാ പ്രവൃത്തിദിവസങ്ങളിലും ഉച്ചയ്‌ക്ക് 2 മുതൽ രാത്രി 9 വരെയാണ് പ്രവേശനം. ഇന്ന് വൈകിട്ട് 6 മുതൽ കലാവേദിയിൽ ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷക ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വനിതകൾ ഉൾപ്പെടെയുള്ള 15 ഗായകരുടെ കരോക്കെ ഗാനമേള ഉണ്ടായിരിക്കും. ന്യൂരാജസ്ഥാൻ മാർബിൾസ്, കൈരളി ജുവലേഴ്സ് എന്നിവരാണ് മേളയുടെ കോ - സ്‌പോൺസർമാർ. 92.7 ബിഗ് എഫ്.എമ്മാണ് മേളയുടെ റേഡിയോ പാർട്ണർ. വിസ്‌മയ, കേരളടുഡേ എന്നിവർ ചാനൽ പാർട്ണർമാരും ഹൃദയപൂർവം ന്യൂസ് ഓൺലൈൻ ന്യൂസ് പാർട്ണറുമാണ്. ജനുവരി 5വരെ നടക്കുന്ന മേളയ്‌ക്ക് ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ‌് അതോറിട്ടി ഒഫ് ഇന്ത്യ, നാഷണൽ എസ്.ടി / എസ്.ടി ഹബ് എന്നിവയുടെ പൂർണ പിന്തുണയുണ്ട്.