ആ​റ്റിങ്ങൽ:ആ​റ്റിങ്ങൽ നഗരസഭ പട്ടികജാതി ക്ഷേമത്തിനായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ രണ്ടാം ഘട്ടം ഉദ്ഘാടനം നടന്നു.പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനമുറി വിദ്യാർത്ഥികൾക്ക് ഫർണീച്ചറും ലാപ്‌ടോപ്പ്കളും എന്നിവയാണ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.120 കുട്ടികൾക്ക് പഠനമുറിയും 87 വിദ്യാർത്ഥികൾക്ക് ഫർണിച്ചറും 6 പേർക്ക് ലാപ്‌ടോപ്പുമാണ് നൽകിയത്.ഇവയുടെ വിതരണോദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവ്വഹിച്ചു.കച്ചേരി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.സ്​റ്റാൻഡിംഗ് കമ്മ​റ്റി ചെയർമാൻമാരായ ആർ.രാജു,റുവൈനത്ത്,എസ്.ജമീല, അവനവഞ്ചേരി രാജു,സി.പ്രദീപ്,മുനിസിപ്പൽ സെക്രട്ടറി എസ്.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.നഗരസഭാ വൈസ് ചെയർപേഴ്‌സൺ ആർ.എസ്.രേഖ സ്വാഗതവും പട്ടികജാതി വികസന ഓഫീസർ പി.ആർ.ശ്രീജ നന്ദിയും പറഞ്ഞു.