ആ​റ്റിങ്ങൽ:ആ​റ്റിങ്ങൽ ബാർ അസോസയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം നടന്നു. പ്രസിഡന്റ് എം.അൽത്താഫ് അദ്ധ്യക്ഷതവഹിച്ചു.ജില്ലാ ജഡ്ജ് ജി. അനിൽ ഉദ്ഘാടനം ചെയ്തു.സ്​റ്റേ​റ്റ് ലെവൽ ലീഗൽ ക്വിസ് പ്രോഗ്രാമിൽ വിജയികളായ ഹരിത,വീണ,അരവിന്ദ്,പ്രമിൻ എന്നിവർക്ക് ക്യാഷ് പ്രൈസും,മൊമന്റോയും നൽകി.ജുഡീഷ്യൽ ഓഫീസർമാർ, ബാർ അസോസയേഷൻ ഭാരവാഹികൾ,സീനിയർ ജൂനിയർ അഭിഭാഷകർ തുടങ്ങിയവർ പങ്കെടുത്തു.