ആ​റ്റിങ്ങൽ:ദേശീയ പൗരത്വ ബിൽ പ്രക്ഷോഭത്തിൽ എല്ലാ വിഭാഗം ജനങ്ങളും യോജിച്ച് അണിനിരക്കണമെന്നും ഭരണഘടനയെ അട്ടിമറിക്കുവാൻ അനുവദിക്കരുതെന്നും ഡോ.എ.സമ്പത്ത് പറഞ്ഞു.കേന്ദ്രസർക്കാരിന്റെ വവേചന പരമായ നിയമ നിർമ്മാണങ്ങൾക്കെതരേ മണനാക്കിൽ 9 ജമാഅത്ത് കമ്മി​റ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംയുക്ത റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എം.സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.ജോയി എം.എൽ.എ,ടി.ശരത്ചന്ദ്രപ്രസാദ്,പാച്ചല്ലൂർ സലീം മൗലവി,അബ്ദുൽ സലീം മന്നാനി,അഷ്‌ക്കർ ബാഖവി,അഡ്വ.ഫറോസ് ലാൽ,അഡ്വ.റസൂൽഷാൻ,അഫ്‌സൽ മുഹമ്മദ്,സത്യശീലൻ തുടങ്ങിയവർ സംസാരിച്ചു.