പരവൂർ : പതിനെട്ടുകാരി കിണറ്റിൽ വീണു മരിച്ചു. പൂതക്കുളം ചക്കവിള ജംഗ്ഷനിലെ ചക്കവിളയിൽ രവിയുടെ മകൾ മീനുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.15നാണ് സംഭവം. ഫയർഫോഴ്സ് എത്തി പുറത്തെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അറുപതടിയോളം താഴ്ചയുള്ള കിണറ്റിലാണ് പെൺകുട്ടി വീണത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അമ്മ: ഷീജ. സഹോദരൻ: മിഥുൻ.