aneesh

കിളിമാനൂർ: ഇന്നുവെളുപ്പിന് വിദേശ ത്തേക്ക് പോകാനിരുന്ന യുവാവ് മരത്തിൽ നിന്ന് വീണുമരിച്ചു. പോങ്ങനാട് അരശുവിള പൊന്നറ വീട്ടിൽ ബാബുവിന്റെയും പരേത യായ പ്രഭയുടെയും ഏക മകൻ അനീഷ് (28) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് അപകടം . ചക്കയിടാൻ കയറിയതാണ് അനീഷ്.പ്ളാവിൽനിന്ന് കാൽ വഴുതി താഴെ വീഴു കയായിരുന്നു. സംഭവ സമയം ഭാര്യയും, ഭാര്യാമാതാവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഉടൻ തന്നെ കേശവപുരം കമ്യൂ ണിറ്റി ഹെൽത്ത് സെൻററിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.നാട്ടിൽ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ കാർപെന്ററായി ജോലി നോ ക്കി വരികയായിരുന്നു. . സൗദി അറേബ്യയിൽ ജോലി ലഭിച്ചതിനെ തുടർന്ന് എല്ലാ ഒരുക്കങ്ങളും, എയർ പോർട്ടിലേക്കുള്ള വാഹനവും സജ്ജമാക്കിയിരുന്നു. ഇന്ന് പുലർച്ചെ രണ്ടുമണിക്കായിരുന്നു തിരുവനന്തപുരം എയർപോർട്ടിൽ നിന്നു വിമാനം. ഭാര്യ: ഗീതു. രണ്ടര വയസുള്ള ആദി ഏക മകൻ .