തിരുവനന്തപുരം: അമ്പലമുക്ക് ജംഗ്ഷന് സമീപം 700 എം.എം പ്രിമോ പൈപ്പ്ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പേരൂർക്കട, അമ്പലമുക്ക്, കവടിയാർ, വെള്ളയമ്പലം, കനകനഗർ, ജവഹർ നഗർ, നന്ദൻകോട്, കുറവൻകോണം, മരപ്പാലം, വയലിക്കട, ചൂഴമ്പാല, മടത്തുനട, നാലാഞ്ചിറ, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം, ചാലക്കുഴി, ഉള്ളൂർ, പട്ടം, മുറിഞ്ഞപാലം, കുമാരപുരം എന്നീ സ്ഥലങ്ങളിൽ ഇന്ന് രാത്രി വരെ ജലവിതരണം മുടങ്ങും.