മണ്ണന്തല: ശ്രീനാരായണ ഗുരുദേവന്റെ സ്മരണയ്ക്കായി മണ്ണന്തല മുക്കോല അമ്പലത്തുനടയിൽ സ്ഥാപിച്ച പ്രതിഷ്ഠയുടെ 21ാം വാർഷികം ഇന്നു നടക്കും. ഇതിന്റെ ഭാഗമായി രാവിലെ 5.30ന് ദീപാരാധന നടക്കും. വൈകിട്ട് അ‌ഞ്ചിന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി ശുഭാഗാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. 5.30ന് മണ്ണന്തല അരുവിയോട് മരുത്വാമല ശ്രീനാരായണ ഗുരുദേവ പ്രാർത്ഥനായോഗത്തിന്റെ നേതൃത്വത്തിൽ ഗുരുദേവ കൃതികളുടെ ആലാപനവും ഉണ്ടാകും.