തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന സമരം വിജയം കാണുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. മുസ്ളിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ജി.പി.ഒ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് കരമന അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, കണിയാപുരം ഹലീം, എസ്.എൻ പുരം നിസാർ, പാച്ചല്ലൂർ നുജുമുദ്ദീൻ, വിഴിഞ്ഞം റസാക്ക്, ചാന്നാങ്കര എം.പി. കുഞ്ഞ്, കുളത്തൂർ കബീർ, വിഴിഞ്ഞം നൂറുദ്ദീൻ, ഷഹീർ ജീ അഹമ്മദ് എന്നിവർ സംസാരിച്ചു.