matham

വെമ്പായം: ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കണമെന്നുള്ള ആർ.എസ്.എസ് അജണ്ടയാണ് നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയോജക മണ്ഡല അടിസ്ഥാനത്തിൽ യു.ഡി.എഫ് സംഘടിപ്പിച്ച മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നെടുമങ്ങാട് നിയോജക മണ്ഡലം കൺവീനർ വട്ടപ്പാറ ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. അടൂർ പ്രകാശ് എം.പി, കെ.പി.സി.സി.വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, വി.എസ്.ശിവകുമാർ എം.എൽ.എ, പാലോട് രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, അഡ്വ. കരകുളം കൃഷ്ണപിള്ള, ടി.ശരത്ചന്ദ്ര പ്രസാദ്, ബീമാപള്ളി റഷീദ്,തോന്നയ്ക്കൽ ജമാൽ, ആനാട് ജയൻ, മുനീർ തേക്കട അനിൽ,വെമ്പായം അനിൽ,അരുൺകുമാർ, വെമ്പായം മനോജ്, പള്ളിക്കൽ നസീർ, കൊഞ്ചിറ റഷീദ്, മുസ്തഫ, കല്ലയം സുകു, എസ്.എഫ്.എസ് എ തങ്ങൾ, അസീം മന്നാനി, തുടങ്ങിയവർ പങ്കെടുത്തു.