തിരുവനന്തപുരം: കവടിയാർ സദ്ഭാവനാ ഓഡിറ്റോറിയത്തിൽ ഭാരത് സേവക് സമാജ് ഇന്നലെ നടത്തിയ കാവ്യസദസ് ദൂരദർശൻ പ്രോഗ്രാം എക്സിക്യൂട്ടീവ് കെ.എസ്. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ബി.എസ്.എസ്. ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സദാശിവൻ പൂവത്തൂർ നേതൃത്വം നൽകി. 43 കവികൾ പങ്കെടുത്തു. മികച്ച കവിതയ്ക്ക് ശിവാസ് വാഴമുട്ടത്തിന് അവാർഡ് നൽകി. ജയാശ്രീകുമാർ സ്വാഗതവും സിന്ധു മധു നന്ദിയും പറഞ്ഞു.