abdul-basheer

കിളിമാനൂർ:കുവൈറ്റിൽ വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു.കല്ലമ്പലം, പുതുശേരിമുക്ക് ഈരാണി കല്ലുമ്മൂട്ടിൽ വീട്ടിൽ, അബ്ദുൾ ബഷീർ (53) ആണ് മരിച്ചത്. കുവൈത്തിൽ ഹൗസ് ഡ്രൈവറായി ജോലിനോക്കുകയായിരുന്നു അബ്ദുൾ ബഷീർ. മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ നാട്ടിലെത്തിക്കും. ഭാര്യമാർ സുനീജാബീവി, പരേതയായ ഹസീനാബീവി. മക്കൾ: നസിയ,അഫ്സൽ, മുഹമ്മദ് ഹിലാൽ, ഫാത്തിമാ നസ്രീൻ .