പാറശാല: കുളത്തൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒരു ജിയോഗ്രഫി അദ്ധ്യാപകന്റെ ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡിസംബർ 31 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം.