തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി 28ന് രാവിലെ 9ന് കെ.പി.സി.സി ആസ്ഥാനത്ത് പതാക ഉയർത്തലും പതാകവന്ദനവും നടക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തും. ഗാന്ധി തൊപ്പി ധരിച്ച് പാർട്ടി പാതകയുമേന്തി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ ഗാന്ധി പാർക്കിലേക്ക് പദയാത്രയും സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ സംഗമം ഗാന്ധി പാർക്കിൽ സംഘടിപ്പിക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.