തിരുവനന്തപുരം: ആഭരണങ്ങളുടെ ആകർഷണീയ ശേഖരവുമായി ലോകത്തിലെ ഏറ്റവും വലിയ ജൂവലറി ബ്രാൻഡുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മാൾ ഒഫ് ട്രാവൻകൂറിൽ ബ്രൈഡ്‌സ് ഒഫ് ഇന്ത്യ ഷോ ആരംഭിച്ചു. ഡോ.ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു. ആഘോഷവേളകൾ അവിസ്‌മരണീയമാക്കാനുള്ള വ്യത്യസ്തതയും വൈവിദ്ധ്യവും നിറഞ്ഞ ഷോയിലുള്ളത്. മൈൻ ഡയമണ്ട് ജൂവലറി, ഇറ അൺകട്ട് ഡയമണ്ട് ജൂവലറി, പ്രഷ്യ പ്രഷ്യസ് ജെം ജൂവലറി, ഡിവൈൻ ഇന്ത്യൻ ഹെറിറ്റേജ് ജൂവലറി, എത്‌നിക്‌സ് ഹാന്റ്ക്രാഫ്റ്റഡ് ജൂവലറി വിഭാഗങ്ങളിലുൾപ്പെടുന്ന അത്യാകർഷണീയമായ ആഭരണങ്ങളാണ് പ്രദർശനത്തിനുള്ളത്.
ഉപഭോക്താക്കളുടെ അഭിരുചിയ്ക്കനുസരിച്ച് ആഭരണങ്ങൾ ഡിസൈൻ ചെയ്തു നൽകുന്നു എന്നത് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഷോയുടെ പ്രത്യേകതയാണ്. ഇക്കാലയളവിൽ 20% വരെ ആനുകൂല്യങ്ങളും ഡയമണ്ട് വാല്യുവിൽ ലഭിക്കും. 29 വരെ നീളുന്ന ഡയമണ്ടുകൾക്കു വേണ്ടി തയ്യാറാക്കിയ ഡാർക്ക് റൂം എൻക്ലോഷർ ആണ് മുഖ്യആകർഷണങ്ങളിലൊന്ന്.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് നിലവിൽ 10 രാജ്യങ്ങളിലായി 250 ലേറെ ഷോറൂമുകളുണ്ട്. കമ്പനിയുടെ ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുണ്ട്.