വർക്കല: ശിവഗിരി കേന്ദ്രമാക്കി 1972ൽ രൂപീകരിച്ച ശ്രീനാരായണഗുരു ധർമ്മ സമാജത്തിന്റെ ചെറുകുന്നത്തുള്ള സ്വന്തം ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും പ്രതിഷ്ഠാ കർമ്മവും നാളെ നടക്കും. രാവിലെ 9ന് സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം നിർവഹിക്കും. 11 മുതൽ അന്നദാനം ഉണ്ടായിരിക്കും. വൈകിട്ട് 3ന് വർക്കല മുനിസിപ്പൽ പാർക്കിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അഡ്വ.വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സ്വാമി വിശാലാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. സമാജം സെക്രട്ടറി ഡി. ഷിബി സ്വാഗതവും കോ - ഒാർഡിനേറ്റർ വക്കം സുകുമാരൻ നന്ദിയും പറയും.